ത​യ്യി​ലി​ലെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ താ​ന​ല്ലെ​ന്ന് ര​ണ്ടാം പ്ര​തി
Monday, October 19, 2020 6:12 PM IST
ക​ണ്ണൂ​ർ: മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ക​ണ്ണൂ​ർ ത​യ്യി​ൽ ക​ട​പ്പു​റ​ത്തെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പു​നഃ​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ശ​ര​ണ്യ​യു​ടെ കാ​മു​ക​നു​മാ​യ നി​തി​ൻ രം​ഗ​ത്ത്.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ അ​മ്മ ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ താ​ന​ല്ലെ​ന്നും കേ​സി​ലെ 27-ാം സാ​ക്ഷി​യാ​യ പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ അ​രു​ണാ​ണ് കാ​മു​ക​നെ​ന്നും കാ​ണി​ച്ചാ​ണ് അ​ഡ്വ. മ​ഹേ​ഷ് വ​ർ​മ്മ മു​ഖാ​ന്ത​രം നി​തി​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

യ​ഥാ​ർ​ഥ കാ​മു​ക​ൻ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലെ അ​രു​ൺ എ​ന്ന​യാ​ളാ​ണെ​ന്നും ഇ​യാ​ളു​മാ​യി ചേ​ർ​ന്നാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ‌​തെ​ന്നും നി​തി​ൻ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള പ്ര​തി​യു​ടെ ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഒ​രി​ക്ക​ൽ പ്ര​തി​യാ​യ നി​തി​ന് ഇ​ത്ത​ര​ത്തി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കി​ല്ലെ​ന്നും ഇ​ത് കോ​ട​തി പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച് മൂ​ന്നു​മാ​സ​ത്തി​നു​ള്ള കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

ശ​ര​ണ്യ​യും കാ​മു​ക​ൻ നി​തി​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. 87 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 48 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.

2020 ഫെ​ബ്രു​വ​രി 17ന് ​പു​ല​ർ​ച്ചെ മൂ​ന്ന​ര​യ്ക്ക് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ഞ്ഞി​നെ​യെ​ടു​ത്ത് അ​മ്മ ശ​ര​ണ്യ ക​ട​ലി​ൽ കൊ​ണ്ടു​പോ​യി ര​ണ്ടു ത​വ​ണ ക​ട​ൽ​ഭി​ത്തി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ശേ​ഷം തി​രി​ച്ചു​വ​ന്ന് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.