ഏ​ത് പ്ര​ധാ​നി​യാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, October 19, 2020 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: എം.​ശി​വ​ശ​ങ്ക​റി​നെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും അ​റ​സ്റ്റ് ചെ​യ്യാ​നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. നി​യ​മ​പ​ര​മാ​യി അ​തി​നെ ത​ട​യാ​നോ ത​ട​സ​പ്പെ​ടു​ത്താ​നോ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണ്. അ​തി​ൽ സ​ർ​ക്കാ​രി​ന് പ​ങ്കി​ല്ല. ഏ​ത് പ്ര​ധാ​നി​യാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടാ​ണ് തു​ട​ക്കം മു​ത​ൽ സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ള​ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ​വി​ക്ക് ചേ​രാ​ത്ത ബ​ന്ധം ശി​വ​ശ​ങ്ക​റി​ന് ഉ​ണ്ടെ​ന്ന് ക​ണ്ട​പ്പോ​ഴാ​ണ് ഒ​രു നി​മി​ഷം വൈ​കാ​തെ അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ഴാ​ണ് അ​തി​ന്‍റെ ഭാ​ഗ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഈ ​വ്യ​ക്തി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യോ സ​ർ​ക്കാ​രു​മാ​യോ ഇ​പ്പോ​ൾ ഒ​രു ബ​ന്ധ​വു​മി​ല്ല. അ​തി​നാ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​വ​രു​ടെ വ​ഴി​ക്ക് നീ​ങ്ങു​ന്ന​തി​ൽ ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.