കാ​ഷ്മീ​രി​ലെ ടെ​ലി​കോം നി​യ​ന്ത്ര​ണം അ​ട്ടി​മ​റി​ക്കാ​ൻ പാ​ക് ശ്ര​മം
Tuesday, October 20, 2020 4:23 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ വാ​ർ​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കും ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ നീ​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. താ​ഴ് വ​ര​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്ന പാ​ക്ക് ഭീ​ക​ര​രെ സ​ഹാ​യി​ക്കാ​ൻ കാ​ഷ്മീ​രി​നെ​ക്കൂ​ടി പ​രി​ധി​യി​ൽ വ​രു​ത്തു​ന്ന ത​ര​ത്തി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് വ​ർ​ധി​പ്പി​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം.

ഇ​പ്പോ​ഴു​ള്ള മൊ​ബൈ​ൽ ട​വ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ഒ​രു വ​ർ​ഷ​മാ​യി പു​തി​യ​വ പ​ണി​യു​ക​യു​മാ​ണു പാ​ക്കി​സ്ഥാ​ൻ ചെ​യ്യു​ന്ന​തെ​ന്നു ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​ൻ കാ​ഷ്മീ​രി​ലെ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും സം​ഘ​ർ​ഷ​സ​മ​യ​ത്ത് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം.

നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു അ​ന്താ​രാ​ഷ് ട്ര ​അ​തി​ർ​ത്തി​ക്കും സ​മീ​പ​മു​ള്ള 38 സ്ഥ​ല​ങ്ങ​ൾ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ സ്പെ​ഷ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​എ​സ് സി​ഒ) ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 18 സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും നീ​ക്കം ന​ട​ക്കു​ന്നു.

ബാ​രാ​മു​ള്ള, സോ​പോ​ർ, കു​പ് വാ​ര, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണു പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യം. ഈ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മീ​പം പാ​ക്കി​സ്ഥാ​നി​ലു​ള്ള ട​വ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.