ഭീ​ക​ര​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് സു​ഡാ​നെ നീ​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക
Tuesday, October 20, 2020 6:18 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഭീ​ക​ര​ര​ർ​ക്ക് അ​ഭ​യ​മൊ​രു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് സു​ഡാ​നെ നീ​ക്കം ചെ​യ്യാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. 335 മി​ല്യ​ണ്‍​ഡോ​ള​ർ പി​ഴ​യൊ​ടു​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ സാ​ധ്യ​മാ​കൂ എ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, പ​ണം കൈ​മാ​റി​യെ​ന്നും എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദു​ള്ള ഹം​ദോ​ക്ക് പ​റ​ഞ്ഞു.

1993ൽ ​ഒ​സാ​മ ബി​ൻ​ലാ​ദ​ന് അ​ഭ​യം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ഡാ​നെ അ​മേ​രി​ക്ക ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സു​ഡാ​ന്‍റെ അ​തി​ഥി​യാ​യാ​ണ് ഒ​സാ​മ അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

1998ൽ ​ആ​ഫ്രി​ക്ക​യി​ലെ അ​മേ​രി​ക്ക​ൻ എം​സി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് ഇ​ത്ര​യും തു​ക പി​ഴ​യൊ​ടു​ക്കാ​ൻ സു​ഡാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ ഭീ​ക​ര​വാ​ദ​ത്തി​നും മ​റ്റും ഇ​ര​യാ​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് ഇ​ത്ര​യും തു​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

30 വ​ർ​ഷ​ക്കാ​ലം സു​ഡാ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഒ​മ​ർ അ​ൽ ബാ​ഷി​ർ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം​ചെ​യ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് അ​മേ​രി​ക്ക- സു​ഡാ​ൻ ബ​ന്ധ​ത്തി​ൽ ചി​ല ന​ല്ല സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.