അ​വ​ഹേ​ളി​ച്ചെ​ങ്കി​ൽ സോ​റി..! "ഐ​റ്റം' പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ക​മ​ൽ​നാ​ഥ്
Tuesday, October 20, 2020 9:51 AM IST
ഭോ​പ്പാ​ൽ: ബി​ജെ​പി വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ൽ​നാ​ഥ്. ആ​ർ​ക്കെ​ങ്കി​ലും ത​ന്‍റെ പ​രാ​മ​ർ​ശം അ​വ​ഹേ​ള​ന​മാ​യി തോ​ന്നി​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ഇ​മ​ർ​തി ദേ​വി​യെ ഐ​റ്റം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ക​മ​ൽ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ചി​രു​ന്നു. ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ക​മ​ൽ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശം. ഞാ​നെ​ന്തി​ന് അ​വ​രു​ടെ പേ​ര് പ​റ​യ​ണം? നി​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​വ​രെ ന​ന്നാ​യി അ​റി​യാ​മ​ല്ലോ. എ​ന്തൊ​രു ഐ​റ്റ​മാ​ണ് അ​ത്- എ​ന്നാ​യി​രു​ന്നു ക​മ​ൽ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശം. ഇ​തി​നി​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഇ​മ​ർ​തി ദേ​വി എ​ന്ന് വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ ശ്ര​ദ്ധ തി​രി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് ത​ന്‍റെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു.

ഒ​പ്പം ക​മ​ൽ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ അ​പ​ല​പി​ച്ചു കൊ​ണ്ട് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് എ​ഴു​തി​യ ക​ത്തി​നും ഇ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. കോ​ണ്‍​ഗ്ര​സി​നു ക​ത്ത​യ​ക്കു​ന്ന​തി​നു പ​ക​രം ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന് ഒ​രു ക​ത്ത​യ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ക​മ​ൽ​നാ​ഥ് ചൗ​ഹാ​നോ​ട് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.