വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്ലീ​ല​വീ​ഡി​യോ അ​യ​ച്ചു; വി​വാ​ദം
Tuesday, October 20, 2020 9:59 AM IST
പ​നാ​ജി: ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​കാ​ന്ത് ക​വ​ലെ​ക്ക​റി​ന്‍റെ ഫോ​ണി​ൽ നി​ന്നും വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. വി​ല്ലേ​ജ് ഓ​ഫ് ഗോ​വ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ ഫോ​ൺ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന വാ​ദ​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഗോ​വ സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി​യും ന​ൽ​കി. ഞാ​ന്‍ അം​ഗ​മാ​യ ഗ്രൂ​പ്പി​ല്‍ ഒ​രു വീ​ഡി​യോ അ​യ​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍റെ ത​ല​യി​ലാ​ക്കു​വാ​ന്‍ ചി​ല​ര്‍ ക്രി​മി​ന​ല്‍ ബു​ദ്ധി​യോ​ടെ ശ്ര​മി​ക്കു​ന്നു​ണ്ട്, ഞാ​ന്‍ അം​ഗ​മാ​യ അ​നേ​കം വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ട് അ​തി​ല്‍ ഒ​ന്നി​ലാ​ണ് ഈ ​പ്ര​ശ്നം. ഇ​തി​ല്‍ വീ​ഡി​യോ അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ച​ന്ദ്ര​കാ​ന്ത് ക​വ​ലെ​ക്ക​ര്‍ പ​റ​ഞ്ഞു.

എ​ന്‍റെ പേ​ര് ചീ​ത്ത​യാ​ക്കു​വാ​ന്‍ ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍ മു​ന്‍​പും ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മോ​ശ​ക്കാ​ര​നാ​ക്കി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​തൊ​ക്കെ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണ്. എ​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്താ​യാ​ളെ ക​ണ്ടെ​ത്ത​ണം. അ​യാ​ളാ​ണ് ഈ ​മോ​ശം ദൃ​ശ്യ​ങ്ങ​ള്‍ അ​പ്ലോ​ഡ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ മാ​ന്യ​ത​യ്ക്ക് നി​ര​യ്ക്കു​ന്ന​ത​ല്ല മ​ന്ത്രി​യു​ടെ പ്ര​വ​ര്‍​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ഗോ​വ​ന്‍ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി​യു​ടെ വ​നി​ത വി​ഭാ​ഗം പ​നാ​ജി​യി​ലെ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ന്ത്രി​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.