കാ​ന്ത​പു​രം കോ​ണ്‍​സു​ലേ​റ്റി​ൽ വ​ന്നെ​ന്ന് സ്വ​പ്‌​ന​യു​ടെ മൊ​ഴി; ക​ട​കം​പ​ള്ളി വ​ന്നെ​ന്ന് സ​രി​ത്ത്
Tuesday, October 20, 2020 11:14 AM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ള്ള​തെ​ന്നും സ്വ​പ്ന മൊ​ഴി ന​ൽ​കി.

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​രും മ​ക​നും ര​ണ്ടു​ത​വ​ണ​യി​ല​ധി​കം കോ​ണ്‍​സു​ലേ​റ്റി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്ന് സ്വ​പ്ന പ​റ​യു​ന്നു. കോ​ണ്‍​സ​ൽ ജ​ന​റ​ലു​മാ​യി അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നാ​ണു സ്വ​പ്ന​യു​ടെ മൊ​ഴി.

മ​ന്ത്രി​മാ​രാ​യ കെ​ടി ജ​ലീ​ലും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പ​ല​ത​വ​ണ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്ന് കേ​സി​ലെ പ്ര​തി​യാ​യ സ​രി​ത്ത് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ക​ന്‍റെ യു​എ​ഇ​യി​ലെ ജോ​ലി​ക്കാ​ര്യ​ത്തി​നാ​യാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​നെ ക​ണ്ട​തെ​ന്നും സ​രി​ത്തി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.