പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ഊതി​വീ​ർ​പ്പി​ച്ച ത​ല​ക്കെ​ട്ടു​ക​ൾ; വി​ശ​ദീ​ക​രി​ച്ച് വി​ജ​യ് യേ​ശു​ദാ​സ്
Tuesday, October 20, 2020 11:57 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ൽ ഇ​നി പാ​ടി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സ്. തെ​റ്റാ​യ ത​ല​ക്കെ​ട്ടു​ക​ൾ കാ​ര​ണ​മാ​യ ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രേ ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വി​ജ​യ് യേ​ശു​ദാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ആ ​അ​ഭി​മു​ഖ​ത്തി​ൽ ഒ​രു വ​ലി​യ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ചാ​ണു താ​ൻ സം​സാ​രി​ച്ച​ത്. ഊ​തി​വീ​ർ​പ്പി​ച്ചു​ണ്ടാ​ക്കി​യ ത​ല​ക്കെ​ട്ടു​ക​ളാ​ണ് ഓ​ണ്‍​ലൈ​നി​ൽ ഇ​ത്ര​യ​ധി​കം വി​രോ​ധ​മു​ണ്ടാ​ക്കി​യ​ത്. എ​ന്‍റെ മൂ​ല്യ​ങ്ങ​ളെ വി​ല​മ​തി​ക്കാ​ത്ത ഇ​ൻ​ഡ​സ്ട്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​ണു പ​റ​ഞ്ഞ​ത്. അ​ഭി​ന​ന്ദി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ട്, അ​വ​ർ​ക്കൊ​പ്പം ഞാ​ൻ ഇ​നി​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും വി​ജ​യ് യേ​ശു​ദാ​സ് പ​റ​ഞ്ഞു.

സി​നി​മ​യി​ൽ​നി​ന്നും പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു​നി​ന്നും എ​ന്‍റെ സാ​ന്നി​ധ്യം കു​റ​യ്ക്കും. അ​തു മാ​ത്ര​മ​ല്ല സം​ഗീ​തം. മ​ല​യാ​ള​ത്തി​ലെ സ്വ​ത​ന്ത്ര സം​ഗീ​ത മേ​ഖ​ല​യി​ൽ ഞാ​ൻ സ​ജീ​വ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കും പി​ന്ന​ണി ഗാ​യ​ക​ർ​ക്കു​മൊ​ന്നും അ​ർ​ഹി​ക്കു​ന്ന വി​ല കി​ട്ടു​ന്നി​ല്ലെ​ന്നും മ​ല​യാ​ള സി​നി​മ​യി​ൽ ഇ​നി പാ​ടി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് യേ​ശു​ദാ​സ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ന്നും ഈ ​പ്ര​ശ്ന​മി​ല്ലെ​ന്നും അ​വ​ഗ​ണ​ന മ​ടു​ത്തി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും വി​ജ​യ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.