കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Tuesday, October 20, 2020 3:10 PM IST
വ​യ​നാ​ട്: കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ന്‍റെ പ്ര​സ്താ​വ​ന തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പോ​കേ​ണ്ട സ​മ​യ​ത്ത് ഇ​ത്ത​രം വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ‌‌രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

പു​തി​യ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ത​ന്നെ എ​തി​രാ​ണ്. ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​ത്തെ ഇ​ത് ദു​രി​ത​പൂ​ര്‍​ണ​മാ​ക്കും. വ​യ​നാ​ട്ടി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​ന്ന​ത്തെ യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വി​വാ​ദം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. വ​യ​നാ​ട്ടി​ലെ സ്‌​കൂ​ള്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.