പാ​ല​ത്താ​യി കേ​സി​ൽ പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, October 20, 2020 3:57 PM IST
കൊ​ച്ചി: പാ​ല​ത്താ​യി കേ​സി​ല്‍ പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​യ്ക്കകം പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷണം ന​ട​ത്ത​ണ​മെ​ന്നും നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​തി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​വ​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

പു​തി​യ അ​ന്വേ​ഷ​ണ സം​ഘം വ​രു​ന്ന​തി​നെ സ​ര്‍​ക്കാ​ര്‍ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.