ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​റ​സ്റ്റി​നെ​തി​രേ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ
Tuesday, October 20, 2020 10:54 PM IST
റാ​ഞ്ചി: ഫാ​ദ​ര്‍ സ്റ്റാ​ന്‍ സ്വാ​മി​യു​ടെ അ​റ​സ്റ്റി​നെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​​ൽ. ഇ​ന്ത്യ​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ലി​യ സ​മ്മ​ര്‍​ദ്ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ക​ളാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ മി​ഷേ​ല്‍ ബാ​ച്ച്‌​ല​റ്റ് പ​റ​ഞ്ഞു.

വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ലെ മാ​റ്റം മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ക്ക് സ്വ​ത​ന്ത്ര ജു​ഡീ​ഷ​റി​യും നി​യ​മ​സം​വി​ധാ​ന​വു​മു​ണ്ടെ​ന്നാ​ണ് മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.