കോ​ട്ട​യ​ത്ത് കോ​വി​ഡ് സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഇ​നി 16 ഫോ​ണ്‍ ന​ന്പ​റു​ക​ൾ
Wednesday, October 21, 2020 1:15 AM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു.​ഇ​തി​നാ​യി 16 ടെ​ലി​ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

സാ​ന്പി​ൾ പ​രി​ശോ​ധ​ന, ക്വാ​റ​ന്ൈ‍​റ​ൻ, ചി​കി​ത്സ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​വ​ർ മ​റു​പ​ടി ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​റി​യി​ക്കാം. സ​ബ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി​ക്കാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല.

ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​ന്‍റ​റാ​ക്ടീ​വ് വോ​യ്സ് റെ​സ്പോ​ണ്‍​സ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.

ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 1077(ടോ​ൾ ഫ്രീ), 0481 2561500, 0481 2566400, 0481 2562300, 0481 2562100, 0481 2566100, 0481 2561300, 0481 2565200, 0481 2568714, 0481 2581900, 0481 2583200, 0481 2304800, 9188610014, 9188610015, 9188610016, 9188610017.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.