ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷം പി​ന്നി​ട്ടു
Wednesday, October 21, 2020 7:54 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷം പി​ന്നി​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. 41,029,279 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,129,492 പേ​ർ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ടെ​ന്നും 30,624,255 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 9,275,532 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 77,013 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ൻ, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ 15ൽ ​ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.