ലോ​റി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Wednesday, October 21, 2020 10:18 AM IST
പാ​ല​ക്കാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ർ കൈ​ലാ​സ് ന​ഗ​റി​ലാ​ണ് സം​ഭ​വം. കു​മാ​ര​ൻ(35)​ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ലോ​റി​യി​ൽ നി​ന്നും തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ തീ ​അ​ണ​ച്ചി​രു​ന്നു. പി​ന്നീ​ട് സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സി​ൽ നി​ന്നാ​കാം തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.