മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദു​ർ​ബാ​റി​ൽ ബ​സ് അ​പ​ക​ടം; അ​ഞ്ച് പേ​ർ മ​രി​ച്ചു
Wednesday, October 21, 2020 11:32 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദു​ർ​ബാ​റി​ൽ ബ​സ് താഴ്ചയിലേക്ക് പ​തി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 34 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.15 ന് ​കോ​ണ്ടാ​യി​ബാ​രി ഘ​ട്ടി​ലാ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ൽ​കാ​പു​രി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ വി​സാ​ർ​വാ​ദി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.