കോ​ഴി​ക്കോ​ട് മു​ൻ മേ​യ​ർ എം. ​ഭാ​സ്ക​ര​ൻ അ​ന്ത​രി​ച്ചു
Wednesday, October 21, 2020 2:07 PM IST
കോ​ഴി​ക്കോ​ട്: മു​ന്‍ മേ​യ​റും സി​പി​എം നേ​താ​വു​മാ​യ എം. ​ഭാ​സ്‌​ക​ര​ന്‍(80)​അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ ബാ​ധി​ത​നാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

2005 മു​ത​ല്‍ 2010 വ​രെ കോ​ഴി​ക്കോ​ട് മേ​യ​റാ​യി​രു​ന്നു ഭാ​സ്‌​ക​ര​ന്‍. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മു​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. നി​ല​വി​ല്‍ സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

റ​ബ്‌​കോ വൈ​സ് ചെ​യ​ര്‍​മാ​ന്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.