മു​ര​ളീ​ധ​ര​നെ​തി​രെ ന​ട​ന്ന​ത് വ്യ​ക്തി​ഹ​ത്യ; സി​പി​എം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
Wednesday, October 21, 2020 5:58 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു നേ​രെ ന​ട​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ല്ലാ​ത്ത കാ​ര്യം കെ​ട്ടി​പ്പൊ​ക്കിയതിന് സി​പി​എം മാ​പ്പ് പ​റ​യ​ണം. കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ര്‍ ചെ​യ്യു​ന്ന ച​ട്ട​ലം​ഘ​നം കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍ ചെ​യ്യു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​ര​ളി​ധ​ര​നെ​തി​രെ ഉ​യ​ര്‍​ന്ന പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നാ​രോ​പ​ണ​ത്തി​ല്‍ വ​സ്തു​ത ഇ​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2019 ന​വം​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റിം ​അ​സോ​സി​യേ​ഷ​ൻ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ ക​മ്പ​നി മാ​നേ​ജ​രും യു​വ​മോ​ർ​ച്ച നേ​താ​വു​മാ​യ സ്മി​താ മേ​നോ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് പ​ങ്കെ​ടു​ത്തു​വെ​ന്ന പ​രാ​തി​യാ​ണ് ഇ​തോ​ടെ ത​ള്ളി​യ​ത്.

ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നും പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി എം​ബ​സി​യി​ലെ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ റി​പ്പോ‍​ർ​ട്ട് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.