യു​വ​തി​ കാ​റി​നുള്ളിൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Wednesday, October 21, 2020 8:36 PM IST
കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി ചു​ണ്ട​ത്തും​പൊ​യി​ലി​ൽ യു​വ​തി​യെ കാ​റി​നുള്ളിൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ഞ്ചോ​ട്ടി സ്വ​ദേ​ശി​യാ​യ ദീ​പ്തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം യു​വ​തി​യു​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന​ടു​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​നു സ​മീ​പ​ത്താ​ണ് കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.