പ്ല​സ്ടു കോ​ഴ​ക്കേ​സ്; കെ.​പി.​എ. മ​ജീ​ദി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഇ​ഡി
Wednesday, October 21, 2020 10:18 PM IST
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് സ്കൂ​ളി​ല്‍ പ്ല​സ്ടു കോ​ഴ്സ് അ​നു​വ​ദി​ക്കാ​ന്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

കോ​ഴി​ക്കോ​ട്ടെ ഇ​ഡി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മ​ജീ​ദി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത്. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.

മു​സ്ലിം​ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം ചേ​ലേ​രി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കേ​സി​ല്‍ ഷാ​ജി​യെ ഇ​ഡി അ​ടു​ത്ത​മാ​സം പ​ത്തി​ന് ചോ​ദ്യം ചെ​യ്യും.

2014 ൽ ​അ​ഴീ​ക്കോ​ട് സ്കൂ​ളി​ന് പ്ല​സ് അ​നു​വ​ദി​ച്ച് കി​ട്ടാ​ൻ ഷാ​ജി 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.