കോ​ൽ​ക്ക​ത്ത​യ്ക്കെ​തി​രെ ബം​ഗ​ളൂ​രു​വി​ന് റോ​യ​ൽ ജ​യം
Wednesday, October 21, 2020 10:53 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ആ​ധി​കാ​രി​ക ജ​യം. വെ​റും 85 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ​ളൂ​രു 13.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ജ​യ​ത്തോ​ടെ 14 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (25), ആ​രോ​ണ്‍ ഫി​ഞ്ച് (16) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ന് ന​ഷ്ട​മാ​യ​ത്. ഗു​ർ​കീ​ര​ത് സിം​ഗ് മാ​ൻ 21 റ​ണ്‍​സും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി 18 റ​ണ്‍​സും നേ​ടി ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

നാ​ല് ഓ​വ​റി​ൽ എ​ട്ട് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ സി​റാ​ജാ​ണ് കോ​ൽ​ക്ക​ത്ത​യെ നി​ലം​പ​രി​ശാ​ക്കി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കോ​ൽ​ക്ക​ത്ത നാ​യ​ക​ൻ മോ​ർ​ഗ​ന്‍റെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത ബാ​റ്റ്സ്മാ​ൻ​മാ​ർ പു​റ​ത്തെ​ടു​ത്ത​ത്.

തു​ട​രെ തു​ട​രെ വി​ക്ക​റ്റു​ക​ൾ നഷ്ടപ്പെട്ട കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് പ​വ​ർ പ്ലേ ​അ​വ​സാ​നി​ക്കു​ന്പോ​ൾ 17 റ​ണ്‍​സി​ന് നാ​ല് വി​ക്ക​റ്റ് നഷ്ടപ്പെട്ട നി​ല​യി​ലാ​യി​രു​ന്നു. 30 റ​ണ്‍​സെ​ടു​ത്ത മോ​ർ​ഗ​നാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ടോ​പ് സ്കോ​റ​ർ.

ശു​ഭ്മ​ൻ ഗി​ൽ(1), രാ​ഹു​ൽ ത്രി​പ​തി(1), നി​തീ​ഷ് റാ​ണ (0), ടോം ​ബാ​ന്‍റ​ണ്‍(10), ദി​നേ​ശ് കാ​ർ​ത്തി​ക്(4), പാ​റ്റ് ക​മ്മി​ൻ​സ്(4) എ​ന്നി​വ​രെ ആ​ർ​സി​ബി അ​നാ​യാ​സം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

സി​റാ​ജി​നു പു​റ​മേ ച​ഹാ​ൽ 2 വി​ക്ക​റ്റും സൈനിയും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.