"ഐ​റ്റം' പ​രാ​മ​ർ​ശം; ക​മ​ൽ​നാ​ഥി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Wednesday, October 21, 2020 11:20 PM IST
ഭോ​പ്പാ​ൽ: വ​നി​താ​മ​ന്ത്രി​യെ സാ​ധ​നം(​ഐ​റ്റം) എ​ന്ന് പ​രാ​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ൽ​നാ​ഥി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. 48 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം സ​മ്മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം.

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ട്. ക​മ​ല്‍​നാ​ഥ് ഈ ​ച​ട്ടം ലം​ഘി​ച്ചോ എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.

പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, താ​ൻ മാ​പ്പു​പ​റ​യി​ല്ലെ​ന്നു ക​മ​ൽ​നാ​ഥ് പ്ര​തി​ക​രി​ച്ചി​രു​ന്നു. മ​ന്ത്രി​യെ താ​ൻ അ​പ​മാ​നി​ച്ചി​ട്ടെ​ല്ലെ​ന്നു പ​റ​ഞ്ഞ ക​മ​ൽ​നാ​ഥ്, ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഐ​റ്റം എ​ന്ന വാ​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു.

തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ബി​ജെ​പി ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നു ക​മ​ൽ​നാ​ഥ് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, ക​മ​ൽ​നാ​ഥി​ന്‍റെ പ​ദ​പ്ര​യോ​ഗ​ത്തോ​ടു താ​ൻ യോ​ജി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഗ്വാ​ളി​യ​റി​ലെ ദ​ർ​ബ ടൗ​ണി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ​പ്പോ​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ത്ര സിം​പി​ൾ അ​ല്ല ഒ​രു സാ​ധ​നം ത​ന്നെ​യാ​ണെ​ന്നു ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞ​ത്.


ക​മ​ൽ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ൾ നി​ശ​ബ്ദ പ്ര​തി​ഷേ​ധം ന​ട​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.