ബൈ​ഡ​നേ​യും ക​മ​ല​യേ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ​ക്കെ​തി​രെ കേ​സ്
Thursday, October 22, 2020 12:29 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ലാ ഹാ​രി​സി​നേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മേ​രി​ലാ​ന്‍റ് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്.

മേ​രി​ലാ​ന്‍റ് ഫ്രെ​ഡ​റി​ക്കി​ലെ ജെ​യിം​സ് ഡെ​യി​ൽ റീ​ഡി​നെ​തി​രെ​യാ​ണ് കേ​സ്. ബൈ​ഡ​നേ​യും ക​മ​ല ഹാ​രി​സി​നേ​യും പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള ചി​ഹ്ന​ങ്ങ​ൾ മു​ൻ​വ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ച ഒ​രു വീ​ടി​ന് മു​ന്നി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മു​ള്ള കു​റി​പ്പ് ഇ​യാ​ൾ നി​ക്ഷേ​പി​ച്ച​ത്.

വീ​ട്ടി​ലെ ക്യാ​മ​റ​യി​ൽ നി​ന്നാ​ണ് റീ​ഡി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഉ​ന്ന​ത​ർ​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.