ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി എ​ൻ​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Thursday, October 22, 2020 11:10 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ എ​ൻ​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശി​വ​ങ്ക​റി​ന്‍റെ ഈ ​നീ​ക്കം. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്നും ജാ​മ്യ ഹ​ർ​ജി​യി​ൽ ശി​വശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യെ എ​ൻ​ഐ​എ, കോ​ട​തി​യി​ൽ എ​തി​ർ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് എ​ൻ​ഐ​എ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കേ​സി​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ക്ക​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​റ​സ്റ്റി​ന് ആ​വ​ശ്യം വ​രി​ക​യാ​ണെ​ങ്കി​ൽ അ​തി​ന് ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.