സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റെ പ്ര​തി​ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ​ഐ​എ
Thursday, October 22, 2020 11:59 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മുഖ്യമന്ത്രിയുടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഐ​എ. ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ര്‍ എ​ന്‍​ഐ​എ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

നേ​ര​ത്തെ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ കേ​സി​ലും ക​സ്റ്റം​സി​ന്‍റെ കേ​സി​ലും ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി 23 വ​രെ ത​ട​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.