കു​മ്മ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ: കെ. ​സു​രേ​ന്ദ്ര​ൻ
Thursday, October 22, 2020 3:24 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ കേ​സെ​ടു​ത്ത​ത് അ​ദ്ദേ​ഹ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

സം​ശു​ദ്ധ​മാ​യ പൊ​തു​ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​ണ് കു​മ്മ​ന​മെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ വേ​ട്ട​യാ​ടി ബി​ജെ​പി​യെ ത​ക​ര്‍​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് ന​ട​ക്കി​ല്ല. കു​മ്മ​ന​ത്തി​നെ​തി​രെ ഒ​രു ആ​രോ​പ​ണ​വും കെ​ട്ടി​ച്ച​മ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കി​ല്ല. ബി​ജെ​പി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​റ​ന്‍​മു​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ല്‍ കു​മ്മ​നം നാ​ലാം പ്ര​തി​യാ​ണ്. കു​മ്മ​ന​ത്തി​ന്‍റെ മു​ന്‍ പി​എ​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.