കു​വൈ​റ്റി​ൽ 889 പു​തി​യ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ; ഒ​മ്പ​ത് മ​ര​ണം
Friday, October 23, 2020 2:45 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പു​തി​യ​താ​യി 889 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്പ​തു പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 730 ആ​യി ഉ​യ​ര്‍​ന്നു. 798 പേ​ർ ഇ​ന്നു രോ​ഗ​മു​ക്തി നേ​ടി.

രാ​ജ്യ​ത്ത് 119,240 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 110.714 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 7,976 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 126 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാഴാഴ്ച 8,045 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 857,707 ആ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.