ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ്
Friday, October 23, 2020 4:06 AM IST
സൂ​റ​ത്ത്: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗം രാ​ജി​വ​ച്ച് ഏ​താ​നും വ​ർ​ഷം മു​ന്പ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന പി.​വി.​എ​സ്. ശ​ർ​മ​യു​ടെ വ​സ​തി​യി​ൽ ആ​ദാ​യ​നി കു​തി വ​കു​പ്പ് റെ​യ്ഡ്. സൂ​റ​ത്ത് ബി​ജെ​പി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണു ശ​ർ​മ.

2016 ൽ ​നോ​ട്ടു​നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​ശേ​ഷം പ്ര​മു​ഖ ജ്വ​ല്ല​റി വ്യ​വ​സാ​യി 110 കോ​ടി രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തു പി​ടി​കൂ​ടി​യ​പ്പോ​ൾ വെ​റും 84 ല​ക്ഷം രൂ​പ നി​കു​തി അ​ട​യ്ക്കാ​ൻ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രും ജ്വ​ല്ല​റി ഉ​ട​മ​യും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രും ത ​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധ​മാ​ണ് ഇ​തു​വ​ഴി പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ശ​ർ​മ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും ട്വീ​റ്റ് ടാ​ഗ് ചെ​യ്തി​രു​ന്നു. റെ​യ്ഡി​നെ​തി​രേ ശ​ർ​മ ത​ന്‍റെ വ​സ​തി​ക്കു​മു​ന്നി​ലി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. താ​ൻ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കി. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ൻ ഇ​ര​യാ​കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ത്തു​ക്ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം ന​ൽ​ക​ണ​മെ​ന്ന നോ​ട്ടീ​സി​ന് ശ​ർ​മ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.