കോ​വി​ഡി​ന് ഇ​ന്ത്യ​ൻ‌ വാ​ക്സി​ൻ; കോ​വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട മ​നു​ഷ്യ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്
Saturday, October 24, 2020 3:19 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്സി​ൻ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പു​മാ​യി ഇ​ന്ത്യ. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചു​മാ​യി (ഐ​സി​എം​ആ​ർ) സ​ഹ​ക​രി​ച്ച് ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ക്കു​ന്ന കോ​വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട മ​നു​ഷ്യ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്.

മ​നു​ഷ്യ​രി​ൽ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ഈ ​മാ​സം ര​ണ്ടി​ന് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക് ഡി​സി​ജി​ഐ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഡ​ൽ​ഹി, മും​ബൈ, പാ​റ്റ്ന, ല​ക്നോ അ​ട​ക്കം 19 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ പ​ഠ​ന​റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യാ​ണു ഭാ​ര​ത് ബ​യോ​ടെ​ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. 18 വ​യ​സും അ​തി​നും മു​ക​ളി​ലും പ്രാ​യ​മു​ള്ള 28,500 പേ​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

കോ​വാ​ക്സീ​ൻ കൂ​ടാ​തെ സൈ​ഡ​സ് കാ​ഡി​ല​യു​ടെ ത​ദ്ദേ​ശീ​യ വാ​ക്സീ​നും ര​ണ്ടാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​സ്ട്രാ​സെ​ന​ക​യു​മാ​യി ചേ​ർ​ന്നു പൂ​ന​ആ​സ്ഥാ​ന​മാ​യ സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ത​യാ​റാ​ക്കു​ന്ന ഓ​ക്സ്ഫ​ഡ് സാ​ധ്യ​താ വാ​ക്സീ​നും ര​ണ്ടും​മൂ​ന്നും ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ്.

മൃ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ വാ​ക്സി​ൻ സ​ഹാ​യി​ച്ച​താ​യി ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഭാ​ര​ത് ബ​യോ​ടെ​ക് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.