കോ​വി​ഡ് വാ​ക്സി​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ: ട്രം​പ്
Friday, October 23, 2020 7:31 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സൈ​ന്യം വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് ഉ​ട​ൻ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ട്രം​പ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ഷ്‌​വി​ല്ലി​ലെ ബെ​ൽ​മോ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ന​ട​ക്കു​ന്ന​ത്.

താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടു​ന്ന ഏ​തൊ​രു രാ​ജ്യ​വും അ​തി​ന് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടു​ക​യാ​ണെ​ങ്കി​ൽ ഏ​ത് രാ​ജ്യ​മാ​യാ​ലും അ​ത് ആ​രാ​യാ​ലും, ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. അ​വ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രും- ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രാ​ൾ സം​സാ​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ എ​തി​രാ​ളി​യു​ടെ മൈ​ക്രോ​ഫോ​ൺ ര​ണ്ടു മി​നി​ട്ട് ഓ​ഫാ​ക്കി​വ​യ്ക്കു​ക​യെ​ന്ന പു​തി​യ നി​യ​ന്ത്ര​ണം സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തിയി​ട്ടു​ണ്ട്. എ​തി​രാ​ളി സം​ഭാ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു ത​ട​യാ​നാ​ണി​ത്. 29നു ​ന​ട​ന്ന ആ​ദ്യ സം​വാ​ദ​ത്തി​ൽ ട്രം​പ് ബൈ​ഡ​ന്‍റെ സം​ഭാ​ഷ​ണം ഒ​ട്ട​ന​വ​ധി ത​വ​ണ ത​ട​സപ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.