യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
Friday, October 23, 2020 7:22 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് വീ​ണ്ടും പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​ന്‍റെ അ​തി​ക്രൂ​ര വാ​ർ​ത്ത​ക​ൾ. ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. മ​ഹോ​ബ ജി​ല്ല​യി​ലെ പ​ൻ​വാ​ഡി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ മൂ​ന്നു പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ലൊ​രാ​ൾ പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യാ​യി​രു​ന്നു. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.