ബിഹാ​ർ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് റെ​യ്ഡ്; 8.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു
Friday, October 23, 2020 9:42 AM IST
പാറ്റ്ന: ബി​ഹാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. പാറ്റ്ന​യി​ലെ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നും 8.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. കാ​റി​ന്‍റെ ഉ​ട​മ അ​ഷു​തോ​ഷി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഓ​ഫീ​സി​ല്‍ പ​ണ​മു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യം ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി ശ​ക്തി സിം​ഗ് ഗോ​ഹി​ലി​നെ​യും ദേ​ശീ​യ വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല​യേ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് ശ​ക്തി സിം​ഗ് ഗോ​ഹി​ല്‍ ആ​രോ​പി​ച്ചു. ബി​ജെ​പി-​ജെ​ഡി​യു സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബി​ഹാ​ര്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​ക്കു​മെ​ന്ന് ബി​ജെ​പി-​ജെ​ഡി​യു സ​ര്‍​ക്കാ​രി​ന് അ​റി​യാ​മെ​ന്നും അ​തി​നാ​ലാ​ണ് അ​വ​ര്‍ ഇ​ത്തം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും ശ​ക്തി സിം​ഗ് പ​റ​ഞ്ഞു. പ​ണം പി​ടി​ച്ചെ​ടു​ത്ത​യാ​ളു​മാ​യി ത​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും പ​ണ​വും കാ​റും ആ​രു​ടേ​താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.