ഇ​ന്ത്യ ഏ​റ്റ​വും മ​ലി​ന​മാ​യ വാ​യു​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്: ട്രം​പ്
Friday, October 23, 2020 10:59 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന അ​വ​സാ​ന സം​വാ​ദ​ത്തി​നി​ടെ ഇ​ന്ത്യ​യെ വി​മ​ർ​ശി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. ഏ​റ്റ​വും മ​ലി​ന​മാ​യ വാ​യു​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ത്യ​യാ​ണ് എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം. ജ​യി​ച്ചാ​ൽ ആ​ദ്യം എ​ന്തു ചെ​യ്യും എ​ന്ന ചോ​ദ്യ​ത്തി​ന് ചൈ​ന പ്ലേ​ഗ് പ​ര​ത്തു​ന്ന​തി​ന് മു​മ്പ് അ​മേ​രി​ക്ക​യെ സ​ജ്ജ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

അ​മേ​രി​ക്ക​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സ​ജ്ജ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ​ക്കും ചെ​യ്ത​വ​ർ​ക്കും പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ബൈ​ഡ​ൻ മ​റു​പ​ടി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.