രാ​ജ്യം ഭ​രി​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ​യും അം​ബാ​നി​യു​ടെ​യും സ​ർ​ക്കാ​ർ; മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ
Friday, October 23, 2020 1:56 PM IST
പാ​റ്റ്ന: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യം ഭ​രി​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ​യും അം​ബാ​നി​യു​ടെ​യും സ​ർ​ക്കാ​രാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

മോ​ദി ഭ​ര​ണ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി. ക​ർ​ഷ​ക​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യ സ​ർ​ക്കാ​രാ​ണി​തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. എ​ൻ​ഡി​എ സ​ർ​ക്കാ​ർ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

കാ​ഷ്മീ​രി​ൽ ആ​ർ​ട്ടി​ക്കി​ൾ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മോ​ദി ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലിയി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ബി​ഹാ​റി​നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ഗാ​ൽ​വ​ൻ താ​ഴ് വ​ര​യി​ൽ ബി​ഹാ​റി​ൽ​നി​ന്നു​ള്ള ജ​വാ​ൻ​മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞി​രു​ന്നു.

മോ​ദി​യു​ടെ ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യും രാ​ഹു​ൽ രം​ഗ​ത്തെ​ത്തി. ജ​വാ​ന്മാ​ർ മ​രി​ച്ചു വീ​ണ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.