പാ​ർ​ല​മെ​ന്‍റ് സ​മി​തി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ ആ​മ​സോ​ൺ വി​സ​മ്മ​തി​ച്ചു
Friday, October 23, 2020 3:08 PM IST
ന്യൂ​ഡ​ൽ​ഹി: 2019ലെ ​ഡേ​റ്റ സം​ര​ക്ഷ​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​യി​ന്‍റ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ ആ​മ​സോ​ൺ വി​സ​മ്മ​തി​ച്ചു. ആ​മ​സോ​ൺ ഹാ​ജ​രാ​കാ​ൻ വി​സ​മ്മ​തി​ച്ച കാ​ര്യം സ​മി​തി അ​ധ്യ​ക്ഷ മീ​നാ​ക്ഷ ലേ​ഖി​യാ​ണ് അ​റി​യി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 28ന് ഹാ​ജ​രാ​കാ​നാണ് പാ​ർ​ല​മെ​ന്‍റ് സ​മി​തി ആ​മ​സോ​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. തീ​രു​മാ​നി​ച്ച ദി​വ​സം ആ​മ​സോ​ൺ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മീ​നാ​ക്ഷി ലേ​ഖി അ​റി​യി​ച്ചു.

വി​ദ​ഗ്ദ​ര്‍ വി​ദേ​ശ​ത്താ​ണെ​ന്നും അ​വ​ര്‍​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ആ​മ​സോ​ണ്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, ഫേ​സ്ബു​ക്ക് പ​ബ്ലി​ക് പോ​ളി​സി ത​ല​വ​ൻ അ​ങ്കി ദാ​സ്, ബി​സി​ന​സ് ഹെ​ഡ് അ​ജി​ത് മോ​ഹ​ൻ എ​ന്നി​വ​ർ സ​മി​തി​ക്കു മു​ൻ​പാ​കെ ഇ​ന്ന് ഹാ​ജ​രാ​യി. ഗൂ​ഗി​ളി​നോ​ടും പേ​ടി​എ​മ്മി​നോ​ടും ഒ​ക്ടോ​ബ​ർ 29ന് ​ഹാ​ജ​രാ​കാ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡേ​റ്റാ സം​ര​ക്ഷ​ണ ബി​ൽ 2019ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.