ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു
Friday, October 23, 2020 5:25 PM IST
കൊ​ച്ചി: അ​ശ്ലീ​ലം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വെ​ള​ളി​യാ​ഴ്ച വി​ധി പ​റ​യും വ​രെ അ​റ​സ്റ്റ് അ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് പു​റ​മെ ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

വി​ജ​യ് പി. ​നാ​യ​രു​ടെ മു​റി​യി​ല്‍ ക​ട​ന്നു ക​യ​റി ആ​ക്ര​മി​ച്ചി​ട്ടി​ല്ല. പ്ര​ശ്‌​നം പ​റ​ഞ്ഞ് പ​രി​ഹ​രി​ക്കാ​നാ​ണ് പോ​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ല്‍ വി​ജ​യ് പി. ​നാ​യ​ര്‍ ഇ​ങ്ങോ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. വി​ജ​യ് പി. ​നാ​യ​രു​ടെ ലാ​പ്‌​ടോ​പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. മോ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല ഇ​ത് കൊ​ണ്ടു​പോ​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.