ഉ​ള്ളി, സ​വാ​ള വി​ല കു​റ​യാ​ൻ ര​ണ്ടാ​ഴ്ച​യെ​ടു​ക്കും
Friday, October 23, 2020 5:28 PM IST
കോ​ട്ട​യം: ശ​ര​വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന സ​വാ​ള, ഉ​ള്ളി എ​ന്നി​വ​യു​ടെ വി​ല ര​ണ്ടാ​ഴ്ച​യോ​ളം ഉ​യ​ർ​ന്നു നി​ന്നേ​യ്ക്കും. ഇ​ന്നും പ​ല​യി​ട​ത്തും കി​ലോ നൂ​റി​നോ​ട് അ​ടു​ത്താ​ണ് വി​ല. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്, പൂ​ന, നാ​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണു പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ൽ സ​വാ​ള എ​ത്തു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണു പെ​ട്ടെ​ന്ന് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. വ​ൻ​കി​ട സ്റ്റോ​റു​ക​ളി​ൽ ആ​റു മാ​സം വ​രെ പ​ഴ​ക്ക​മു​ള്ള സ​വാ​ള വ​ലി​യ തോ​തി​ൽ സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​നി​ര​ക്കി​ലെ​ങ്കി​ലും നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം. സ​വാ​ള സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തു​പോ​ലെ നീ​ണ്ട കാ​ല​ത്തേ​ക്ക് ഉ​ള്ളി ക​രു​തി​വ​യ്ക്കാ​നാ​കി​ല്ല.

ഈ​ജി​പ്തി​ൽ​നി​ന്നും സ​വാ​ള ഇ​റ​ക്കു​മ​തി​ക്ക് നീ​ക്ക​മു​ണ്ടെ​ങ്കി​ലും എ​ത്താ​ൻ ര​ണ്ടാ​ഴ്ച​യി​ലേ​റെ വൈ​കും. ഈ​ജി​പ്ഷ്യ​ൻ സ​വാ​ള​യു​ടെ രു​ചി​ഭേ​ദം ഇ​വി​ടെ ഏ​റെ താ​ൽ​പ​ര്യ​മി​ല്ല. ഉ​ള്ളി ഇ​റ​ക്കു​മ​തി​യി​ൽ താ​മ​സം നേ​രി​ട്ടാ​ൽ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. തു​ർ​ക്കി​യി​ൽ​നി​ന്നും ഇ​റാ​നി​ൽ നി​ന്നു​മാ​ണ് ഉ​ള്ളി ഇ​റ​ക്കു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യ്ക്കു പു​റ​മേ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ള്ളി കൃ​ഷി​യു​ണ്ട്. എ​ന്നാ​ൽ മ​ഴ​മൂ​ലം ഇ​വി​ടെ​യും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് നി​ല​വി​ൽ വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.