വൃ​ക്ക വി​ല​യ്ക്കു വാ​ങ്ങു​ന്ന​വ​ർ ത​ട്ടു​ന്ന​ത് 30 ല​ക്ഷം വ​രെ
Friday, October 23, 2020 5:44 PM IST
തൃ​ശൂ​ർ: അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തു വി​ല​സു​ന്ന വ​ൻ ത​ട്ടി​പ്പു സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ അ​വ​യ​വ​ദാ​ന​ത്തി​നു ത​യാ​റാ​യ ആ​ൾ​ക്കു മ​തി​യാ​യ പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കേ​യാ​ണ് അ​ന്വേ​ഷ​ണം. തൃ​ശൂ​ർ എ​സ്പി സു​ദ​ർ​ശ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​യ​വ​ദാ​ന മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഐ​ജി ശ്രീ​ജി​ത്തി​നു ല​ഭി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൃ​ത​സ​ഞ്ജീ​വി​നി പ​ദ്ധ​തി​യു​ടെ മ​റ​വി​ലും അ​വ​യ​വ​ദാ​ന ത​ട്ടി​പ്പു​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

വൃ​ക്ക വി​ല​യ്ക്കു വാ​ങ്ങു​ന്ന​വ​ർ മൂ​ന്നു മു​ത​ൽ മു​പ്പ​തു​വ​രെ ല​ക്ഷം രൂ​പ​യാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ന്ന അ​നേ​കം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​തി​ക​ളും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

മ​സ്തി​ഷ്ക മ​ര​ണ​ശേ​ഷം അ​വ​യ​വ​ദാ​നം ന​ട​ത്താ​നും അ​വ​യ​വം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു ബ​ന്ധു​ക്ക​ൾ അ​തു ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യും ചെ​യ്താ​ൽ അ​വ​യ​വ​ദാ​ന രം​ഗ​ത്തെ ത​ട്ടി​പ്പും മാ​ഫി​യാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ല്ലാ​താ​കു​മെ​ന്ന് കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.