പ​രി​ശോ​ധ​ന കൂ​ടി, രോ​ഗി​ക​ളും; 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 64,789 സാ​മ്പി​ളു​ക​ൾ
Friday, October 23, 2020 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,789 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. നേ​ര​ത്തെ അ​ര​ല​ക്ഷം സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്.

റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 42,12,611 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ പ​രി​ശോ​ധ​ന ഒ​രു ല​ക്ഷ​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,80,184 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,57,404 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 22,780 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2770 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.