കോ​വി​ഡ് വാ​ക്സി​നും ആധാർ; ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​രു​ന്ന് നാ​ല് വി​ഭാ​ഗ​ങ്ങ​ൾ​ക്ക്
Friday, October 23, 2020 7:36 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു പ്ര​ത്യേ​ക രോ​ഗ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ടു സം​ഭ​രി​ച്ചാ​യി​രി​ക്കും മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ക.

മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രി​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക. സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള നാ​ലു വി​ഭാ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ നാ​ലു വി​ഭാ​ഗ​ങ്ങ​ൾ:

• ഡോ​ക്ട​ർ​മാ​ർ, എം​ബി​ബി​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ, ന​ഴ്സു​മാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​രു കോ​ടി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ.
• മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​യു​ധ സേ​ന എ​ന്നി​വ​രു​ൾ​പ്പെ​ടെ ര​ണ്ട് കോ​ടി മു​ൻ​നി​ര ജീ​വ​ന​ക്കാ​ർ
• 50 വ​യ​സി​നു മു​ക​ളി​ലു​ള്ള 26 കോ​ടി ആ​ളു​ക​ളാ​ണ് മു​ൻ​ഗ​ണ​ന​യി​ൽ ആ​ദ്യം വ​രു​ന്ന​ത്.
• 50 വ​യ​സി​ന് താ​ഴെ​യു​ള്ള രോ​ഗാ​വ​സ്ഥ​യും പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ.

വാ​ക്സി​നു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ടു സം​ഭ​രി​ച്ചാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക. സം​സ്ഥാ​ന​ങ്ങ​ളേ​യും ജി​ല്ല​ക​ളേ​യും മു​ൻ​ഗ​ണ​നാ പ​ട്ടി​ക പ്ര​കാ​രം നി​ർ​ണ​യി​ച്ച് സൗ​ജ​ന്യ​മാ​യി കേ​ന്ദ്രം നേ​രി​ട്ട് വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്യും. വാ​ക്സി​നു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ച്ച് സം​ഭ​രി​ക്ക​രു​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.