വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം: കേ​സ് വീ​ണ്ടും അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് മാ​താ​വ്
Friday, October 23, 2020 7:38 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് വീ​ണ്ടും അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കു​ട്ടി​ക​ളു​ടെ മാ​താ​വ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 25 മു​ത​ൽ 31 വ​രെ വീ​ട്ടി​നു മു​ന്നി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് വ​നി​താ സെ​ൽ സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ വ​ന്ന വ​നി​താ​പോ​ലീ​സ് സം​ഘം ത​ന്നോ​ട് സം​ഭ​വ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞെ​ങ്കി​ലും താ​ൻ പ​റ​ഞ്ഞ​തൊ​ന്നു​മ​ല്ല അ​വ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​മ്മ ആ​രോ​പി​ച്ചു. ഇ​താ​ണ് സം​ശ​യം തോ​ന്നാ​ൻ ഇ​ട​യാ​ക്കി​യ​ത്.

സ്കൂ​ൾ ഒ​ഴി​വു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ത​റ​വാ​ട്ടു​വീ​ട്ടി​ൽ പോ​കു​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​കും എ​ന്നാ​ണ്. അ​തു​പോ​ലെ ഇ​ള​യ​കു​ട്ടി​യു​ടെ ശ​രീ​രം ത​റ​യി​ൽ കാ​ൽ​കു​ത്തി തൂ​ങ്ങി​നി​ല്ക്കു​ന്ന നി​ല​യി​ലാ​ണ് താ​ൻ ക​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ന്നി​ല്ല. ഒ​ടു​വി​ൽ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മെ​ന്തെ​ന്ന് ജി​ല്ലാ പോ​ലീ​സ് നേ​തൃ​ത്വ​വും വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

25-ാം തീ​യ​തി കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട ദി​വ​സ​വും 31-ാം തീ​യ​തി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് താ​ൻ സ​ങ്ക​ടം പ​റ​ഞ്ഞ ദി​വ​സ​വു​മാ​ണ്. ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളും താ​നും കു​ടും​ബ​വും ച​തി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഈ ​തീ​യ​തി​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

കെ​പി​എം​എ​സ് നേ​താ​വ് പു​ന്ന​ല ശ്രീ​കു​മാ​റും ത​ങ്ങ​ളെ വ​ഞ്ചി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ മു​ൻ​കൈ എ​ടു​ത്ത​ത് ശ്രീ​കു​മാ​റാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​പ്പോ​ൾ അ​തി​ൽ ഇ​ട​പെ​ടാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു. നീ​തി ന​ട​പ്പാ​കു​മെ​ന്ന് വി​ശ്വ​സി​ച്ച കു​ടും​ബ​ത്തേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും വ​ഞ്ചി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും അ​മ്മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.