ജീ​വ​ൻ കൊ​ണ്ട് ക​ളി​ക്ക​രു​ത്; കോ​വി​ഡ് വാ​ഗ്ദാ​ന​ത്തെ വി​മ​ർ​ശി​ച്ച് ക​മ​ൽ​ഹാ​സ​ൻ
Friday, October 23, 2020 10:37 PM IST
ചെ​ന്നൈ: കോ​വി​ഡ് വാ​ക്സി​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​യി പ​യ​റ്റു​ന്ന ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രെ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങാ​ത്ത വാ​ക്സീ​ൻ സം​ബ​ന്ധി​ച്ച ഹീ​ന​മാ​യ വാ​ഗ്ദാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​ൻ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന മ​രു​ന്നാ​ണ്, വെ​റു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ദാ​രി​ദ്ര്യം കൊ​ണ്ട് ക​ളി​ക്കു​ന്ന​ത് പോ​ലെ ജീ​വി​തം കൊ​ണ്ട് ക​ളി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ചാ​ൽ രാ​ഷ്ട്രീ​യ ജീ​വി​തം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു കൂ​ടി​യാ​യ ക​മ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡ് വാ​ക്സീ​ൻ ല​ഭ്യ​മാ​യാ​ൽ ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. നേ​ര​ത്തെ ബി​ഹാ​റി​ലും സ​മാ​ന​മാ​യ വാ​ഗ്ദാ​നം ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി താ​രം എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.