നാ​ണ​ക്കേ​ടി​ൽ "ത​ല' കു​നി​ഞ്ഞ് ചെ​ന്നൈ; മും​ബൈ​യ്ക്ക് അ​നാ​യ​സ ജ​യം
Friday, October 23, 2020 11:07 PM IST
ഷാ​ർ​ജ: ത​ല​വ​നി​ല്ലാ​തെ ഇ​റ​ങ്ങി​യ മും​ബൈ ത​ല​യു​ടെ ചെ​ന്നൈ​യെ 10 വി​ക്ക​റ്റി​ന് വീ​ഴ്ത്തി നാ​ണം​കെ​ടു​ത്തി. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗി​സി​നെ 7.4 ഓ​വ​ർ‌ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് അ​രി​ഞ്ഞു​വീ​ഴ്ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കു​റി​ച്ച 114 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ മും​ബൈ മ​റി​ക​ട​ന്നു.

നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ടെ​ന്‍റ് ബോ​ൾ​ട്ടി​ന്‍റെ​യും ജ​സ്പ്രീ​ത് ബും​റ, രാ​ഹു​ൽ ചാ​ഹ​ർ എ​ന്നി​വ​രു​ടെ​യും ബൗ​ളിം​ഗ് മി​ക​വി​ൽ ചെ​ന്നൈ​യെ ആ​ദ്യം എ​റി​ഞ്ഞു​വീ​ഴ്ത്തി. പി​ന്നീ​ട് ഡി​കോ​ക്കും (37 പ​ന്തി​ൽ 46) ഇ​ഷാ​ൻ കി​ഷ​നും (68) ചേ​ർ​ന്ന് അ​ടി​ച്ചോ​ടി​ച്ചു.

യു​വ​താ​രം ഇ​ഷാ​ൻ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഡി​കോ​ക്ക് ന​ല്ല​പാ​തി​യാ​യി. 37 പ​ന്തി​ൽ അ​ഞ്ച് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. ഡി​കോ​ക്കി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്സ​റു​മാ​ണ് പി​റ​ന്ന​ത്.

നേ​ര​ത്തെ സാം ​ക​ര​ന്‍റെ (52) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ചെ​ന്നൈ​യെ വ​ൻ നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. അ​വ​സാ​ന വി​ക്ക​റ്റി​ൽ‌ ഇ​മ്രാ​ൻ താ​ഹി​റി​നെ കൂ​ട്ടു​പി​ടി​ച്ച് 43 റ​ൺ​സാ​ണ് സ്കോ​ർ​ബോ​ർ​ഡി​ൽ ചേ​ർ​ത്ത​ത്. എ​ട്ടാം വി​ക്ക​റ്റി​ൽ ശാ​ർ​ദു​ൽ താ​ക്കൂ​റു​മാ​യി ചേ​ർ​ന്ന് 28 റ​ൺ​സും കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ന്നൈ​യു​ടെ തു​ട​ക്കം കൂ​ട്ട​ത്ത​ക​ർ​ച്ച​യോ​ടെ​യാ​യി​രി​ന്നു. 2.5 ഓ​വ​റി​ൽ നാ​ല് റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ സി​എ​സ്കെ​യ്ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ആ​റാം ഓ​വ​റി​ൽ അ​ഞ്ചാം വി​ക്ക​റ്റും കൊ​ഴി​ഞ്ഞു. ഋ​തു​രാ​ജ് ഗെ​യ്ക​വാ​ദ് (0), അ​ന്പാ​ട്ടി റാ​യു​ഡു (2), എ​ൻ. ജ​ഗ​ദീ​ശ​ൻ (0), ഫാ​ഫ് ഡു​പ്ലെ​സി (1), ര​വീ​ന്ദ്ര ജ​ഡേ​ജ (7) എ​ന്നി​വ​ർ പ​വ​ർ​പ്ലേ​യി​ൽ കൂ​ടാ​രം​ക​യ​റി.

ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് സി​എ​സ്കെ​യ്ക്ക് പ​വ​ർ പ്ലേ​യി​ൽ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​കു​ന്ന​ത്. ഏ​ഴാം ഓ​വ​റി​ൽ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യും (16), ഒ​ന്പ​താം ഓ​വ​റി​ൽ ദീ​പ​ക് ചാ​ഹ​റും (0) പു​റ​ത്താ​യ​തോ​ടെ സി​എ​സ്കെ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ബോ​ൾ​ട്ട്, ബും​റ, ചാ​ഹ​ർ എ​ന്നി​വ​രാ​ണ് സി​എ​സ്കെ​യെ പി​ച്ചി​ച്ചീ​ന്തി​യ​ത്.

കാ​ൽ മ​സി​ലി​നു പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ ഇ​ല്ലാ​തെ​യാ​ണ് മും​ബൈ ഇ​റ​ങ്ങി​യ​ത്. രോ​ഹി​ത്തി​നു പ​ക​രം മും​ബൈ​യെ ന​യി​ച്ച​ത് കി​റോ​ണ്‍ പോ​ള്ളാ​ർ​ഡ് ആ​യി​രു​ന്നു. രോ​ഹി​ത്തി​നു പ​ക​രം സൗ​ര​ഭ് തി​വാ​രി ടീ​മി​ലെ​ത്തി.

ചെ​ന്നൈ​യും മൂ​ന്ന് മാ​റ്റം വ​രു​ത്തി​യി​രു​ന്നു. കേ​ദാ​ർ ജാ​ദ​വ്, ഷെ​യ്ൻ വാ​ട്സ​ണ്‍, പീ​യൂ​ഷ് ചൗ​ള എ​ന്നി​വ​ർ പു​റ​ത്താ​യ​പ്പോ​ൾ ജ​ഗ​ദീ​ശ​ൻ, ഋ​തു​രാ​ജ് ഗെ​യ്ക​വാ​ദ്, ഇ​മ്രാ​ൻ താ​ഹി​ർ എ​ന്നി​വ​ർ ടീ​മി​ലി​ടം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.