ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 25 ല​ക്ഷ​ത്തി​ലേ​ക്ക്
Saturday, October 24, 2020 8:32 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 25 ല​ക്ഷ​ത്തി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. ഇ​തു​വ​രെ 42,413,497 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

1,148,015 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. 31,391,765 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 9,873,717 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 75,925 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

24 മ​ണി​ക്കൂ​റി​നി​ടെ 45,000ലേ​റ​പ്പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ, ഇ​തേ​സ​മ​യ​ത്ത് 6,000ലേ​റെ​പ്പേ​ർ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ്, കൊ​ളം​ബി​യ, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ൻ, ചി​ലി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

അ​ണേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം പ​ട​രു​ന്ന​ത്. കേോാ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു പി​ന്നി​ൽ ബ്ര​സീ​ലാ​ണ്. ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും.

ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലും എ​ട്ടു മു​ത​ൽ 13 വ​രെ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.