പെ​ൺ ക​ണ്ണീ​രി​ൽ മു​ങ്ങി യു​പി; പീ​ഡ​ന​ത്തെ എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Saturday, October 24, 2020 12:00 PM IST
ലക്നോ: യു​പി​യി​ല്‍ പീ​ഡ​ന​ത്തെ എ​തി​ര്‍​ത്ത പ്രാ​യ​പൂ​ർ​ത്തി​യാകാത്ത പെ​ണ്‍​കു​ട്ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഫി​റോ​സാ​ബാ​ദി​ലെ പ്രേം​ന​ഗ​റി​ലാ​ണ് സം​ഭ​വം. 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വെ​ടി​വ​ച്ച​ത്. മ​നീ​ഷ് യാ​ദ​വ്, ശി​വ്പാ​ല്‍ യാ​ദ​വ്, ഗൗ​ര​വ് ചാ​ക് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ള്‍ വി​ട്ട് വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ഇ​വ​രോ​ട് പ്ര​തി​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ വീ​ട്ടി​ല്‍ ക​യ​റി പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ക​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ റ​സ​ല്‍​പു​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.