കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​സ്വ​ത്ത​ല്ല സി​ബി​ഐ; സി​പി​എ​മ്മി​ന് സി​പി​ഐ​യു​ടെ പി​ന്തു​ണ
Saturday, October 24, 2020 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​ബി​ഐ​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ വാ​ദ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​താ​യും കാ​നം പ​റ​ഞ്ഞു.

സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന കേ​സു​ക​ള്‍ സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സി​ബി​ഐ വി​വേ​ച​നം കാ​ണി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​സ്വ​ത്ത​ല്ല സി​ബി​ഐ. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നെ​ങ്കി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രേ​യും വേ​ണ്ട​ത​ല്ലേ​യെ​ന്നും കാ​നം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.