ഇ​ടു​ക്കി​യി​ൽ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ
Saturday, October 24, 2020 2:49 PM IST
ഇ​ടു​ക്കി: ന​രി​യ​മ്പാ​റ​യി​ൽ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. ന​രി​യ​മ്പാ​റ സ്വ​ദേ​ശി മ​നു മ​നോ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മ​നു​വി​നെ സം​ഭ​വ​ത്തി​ന് ശേ​ഷം സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ന​രി​യ​മ്പാ​റ സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പെ​ൺ​കു​ട്ടി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. 65 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.