ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, October 24, 2020 3:19 PM IST
മും​ബൈ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

"ലോ​ക്ക്‌​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ല്‍ ഒ​രു ദി​വ​സം പോ​ലും ഒ​ഴി​വി​ല്ലാ​തെ ഞാ​ന്‍ അ​ധ്വാ​നി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഞാ​ന്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്ന് ദൈ​വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. എ​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണ്. ഇ​പ്പോ​ള്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് മ​രു​ന്നു​ക​ള്‍ ക​ഴി​ക്കും, ചി​കി​ത്സ ന​ട​ത്തും'- ഫ​ഡ്നാ​വി​സ് ട്വീ​റ്റ് ചെ​യ്തു.

താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബീ​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ച​ര​ണ ചു​മ​ത​ല ഫ​ഡ്നാ​വി​സി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.