കാ​മ​റൂ​ണി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Saturday, October 24, 2020 10:52 PM IST
യു​വാ​ൻ​ഡേ: ആഫ്രിക്കൻ രാജ്യമായ കാ​മ​റൂ​ണി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ആം​ഗ്ലോ​ഫോ​ണി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആം​ഗ്ലോ​ഫോ​ണി​ലെ കും​ഭ​യി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ലാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​ത്. 12നും 14​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയതായി അധികൃതർ പറഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.