ഹൈ​ദ​രാ​ബാ​ദി​നെതിരെ പ​ഞ്ചാ​ബിന് 12 റൺസ് ജയം
Saturday, October 24, 2020 11:57 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ എ​റി​ഞ്ഞി​ട്ട് കിം​ഗ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്. 12 റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം. സ്കോ​ർ: പ​ഞ്ചാ​ബ് 126-7 (20) ഹൈ​ദ​രാ​ബാ​ദ് 114 (19.5)

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 127 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ന്‍റേ​ത് മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​പ്പ​ണ​റു​മാ​യ ഡേ​വി​ഡ് വാ​ർ​ണ​റും (35) ബേ​യ​ർ​സ്റ്റോ​യും (19) ചേ​ർ​ന്ന് ന​ൽ​കി​യ തു​ട​ക്കും ഹൈ​ദ​രാ​ബാ​ദി​ന് മു​ത​ലാ​ക്കാ​നാ​യി​ല്ല.

ഹൈ​ദാ​ബാ​ദി​നെ 56 റ​ണ്‍​സി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. പി​ന്നീ​ട് മ​നേ​ഷ് പാ​ണ്ഡ്യ​യ്ക്കും(15) വി​ജ​യ് ശ​ങ്ക​റി​നും(26) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ന്‍റെ വാ​ല​റ്റം ചീ​ട്ട് കൊ​ട്ടാ​രം പോ​ലെ ത​ക​രു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് അ​ര​ങ്ങേ​റി​യ​ത്. അ​വ​സാ​ന നാ​ല് പേ​രെ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​ക്കി​യാ​ണ് പ​ഞ്ചാ​ബ് വി​ജ​യം ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും പി​ടി​ച്ചു​വാ​ങ്ങി​യ​ത്.

പ​ഞ്ചാ​ബി​നാ​യി അ​ർ​ഷ​ദീ​പ് സിം​ഗും ക്രി​സ് ജോ​ർ​ദാ​നും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​നാ​യി കെ.​എ​ൽ രാ​ഹു​ൽ 27 റ​ണ്‍​സും മ​ൻ​ദീ​പ് സിം​ഗ് 17 റ​ണ്‍​സും ഗെ​യ്ൽ 20 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​യി.

മാ​ക്സ്‌വെൽ(12), ഹൂ​ഡ (0), ക്രി​സ് ജോ​ർ​ദാ​ൻ(7), അ​ശ്വി​ൻ(4) എ​ന്നി​വ​ർ​ക്കൊ​ന്നും കിംഗ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന്‍റെ സ്കോ​ർ ഉ​യ​ർ​ത്താ​ൻ ആ​യി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ നി​ക്കോ​ളാ​സ് പൂ​ര​നാ​ണ് പ​ഞ്ചാ​ബി​ന് മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്. പൂ​ര​ൻ പു​റ​ത്താ​വാ​തെ 28 പ​ന്തി​ൽ നി​ന്ന് 32 റ​ണ്‍​സാ​ണ് എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.