കു​വൈ​റ്റി​ൽ ശനിയാഴ്ച 695 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് മ​ര​ണം
Sunday, October 25, 2020 12:04 AM IST
കു​വൈ​ത്ത്‌ സി​റ്റി : കു​വൈ​റ്റി​ൽ ശനിയാഴ്ച 695 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 1,20,927 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് പേ​രാ​ണ് ശനിയാഴ്ച മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 744 ആ​യി.

കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 670 പേ​ർ ശനിയാഴ്ച രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ട​ത്. 1,12,110 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

8,073 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​താ​യും 123 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 5,194 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 870,754 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.